1991 ല്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി പിന്തുണ തേടി സിപിഎം..കത്ത് പുറത്ത്…
1991ല്‍ പാലക്കാട് മുന്‍സിപ്പല്‍ ചെയര്മാന് എം എസ് ഗോപാലകൃഷ്ണന് പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി ജില്ലാ പ്രസിഡന്റിന് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച ആരോപണത്തിന് തെളിവായാണ് കത്ത് പുറത്തു വിട്ടത്.ചെയര്മാന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎമ്മിന്റെ എം എസ് ഗോപാലകൃഷ്ണന് ബിജെപി ജില്ലാ പ്രസിഡന്റ് ടി ചന്ദ്രശേഖരന് നല്കിയ കത്താണ് സന്ദീപ് വാര്യര്‍ പുറത്തുവിട്ടത്.
1991-95 വരെ പാലക്കാട് മുന്‍സിപ്പാലിറ്റി സിപിഎം ഭരിച്ചത് ബിജെപി പിന്തുണയോടെയായിരുന്നു എന്നാണ് ചര്‍ച്ചയില്‍ സന്ദീപ് അഭിപ്രായപ്പെട്ടത്.എന്നാല്‍ അത്തരമൊരു കത്തില്ല എന്നാണ് സിപിഎം നേതാവ് നിതിന്‍ കണിച്ചേരി അഭിപ്രായപ്പെട്ടു. തെളിവുണ്ടെങ്കില്‍ പുറത്തു വിടണമെന്നും നിതിന്‍ കണിച്ചേരി വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായാണ് സന്ദീപ് വാര്യര്‍ കത്ത് പുറത്ത് വിട്ടത്.



