പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ..കൊലപാതകം…
വർക്കല പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ.വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.ബിജുവിന്റെ തലക്ക് അടിയേറ്റ പാടുണ്ട്.തലപൊട്ടി രക്തം വാർന്നാണ് മരിച്ചത്.അടിപിടിക്കിടെ സംഭവിച്ചതാകാം എന്നാണ് പൊലീസ് നിഗമനം.വർക്കല ഡിവൈഎസ്പി ഓഫീസിനോട് ചേർന്നുള്ള കടമുറിക്ക് മുന്നിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.




