ദില്ലി സ്ഫോടനം..പിന്നിൽ ഖലിസ്ഥാൻ വാദികൾ..തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം…
ഞായറാഴ്ച ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഖലിസ്ഥാൻ വാദികളെന്ന് സംശയം.അന്വേഷണം ഊർജ്ജിതമാക്കി.ടെലഗ്രാമിൽ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്ഫോടനത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്കു പൊലീസ് കടന്നിരിക്കുന്നത്. പോലീസ്, എൻഐഎ, എൻഎസ് ജി സംഘങ്ങൾ മേഖലയിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. ക്രൂഡ് ബോംബ് സ്ഫോടനം എന്ന നിലയിലാണ് നിലവിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ ദീപാവലി ആഘോഷം കൂടി കണക്കിലെടുത്ത് ദില്ലി നഗരത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. രോഹിണിയിൽ പ്രശാന്ത് വിഹാറിലെ സിആർ പി എഫ് സ്കൂളിന് സമീപം ഇന്നലെ രാവിലെയോടെയാണ് സ്ഫോടനം ഉണ്ടായത്.സ്ഫോടനത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല. സ്കൂളിനും സമീപത്തെ ഏതാനും കടകൾക്കും വീടുകൾക്കും കേടുപാടുകളുണ്ടായി.




