അയോധ്യ കേസിനിടെ പരിഹാരത്തിനായി പ്രാർഥിച്ചു -ചീഫ് ജസ്റ്റിസ് ..
അയോധ്യക്കേസിനിടെ പ്രശ്നപരിഹാരത്തിനായി താൻ ദൈവത്തോട് പ്രാർഥിച്ചിരുന്നെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ‘ഒരാൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം ഒരു വഴികാട്ടിയാകും.’ ജന്മനാടായ കൻഹെർസർ ഗ്രാമത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘പല കേസുകളിലും പരിഹാരം കണ്ടെത്താൻ ചിലപ്പോൾ തീരുമാനത്തിലെത്താനാകാതെ വരും. മൂന്ന് മാസം എന്റെ മുന്നിലുണ്ടായിരുന്ന വിഷയമാണ് ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കം. അതിൽ ഒരു പരിഹാരത്തിനായി ഞാൻ പ്രാർഥിച്ചു ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.




