പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയതി മാറ്റണം..രാഹുല്‍ മാങ്കൂട്ടത്തില്‍…

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ ഈ ആവശ്യം. വിശ്വാസികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിവാശി കാണിക്കരുത്. തിരഞ്ഞെടുപ്പ് മാറ്റാന്‍ നിരന്തരം കമ്മീഷനോട് ആവശ്യപ്പെടും. തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതില്‍ തടസ്സമില്ല. തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കമ്മീഷനെ സമീപിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Related Articles

Back to top button