ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം..12 പേർ പിടിയിൽ…

ആലുവയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴു സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . പോലീസ് നടത്തിയ പരിശോധനയിൽ ഹോട്ടലിലെ റൂമുകളിൽ നിന്നും ലഹരി മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.

റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ മൊബെൽ ഫോണുകൾ, മദ്യം , ചെറിയ അളവിൽ ലഹരിമരുന്ന് എന്നിവയും പൊലീസ് പിടികൂടി. ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ വലിയ സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button