വീട്ടുകാർക്ക് സ്ഥിരമായി അസുഖം..അടുക്കളയിൽ സ്‌ഥാപിച്ച ക്യാമറയിൽ കണ്ടത് ഞെട്ടിക്കുന്ന..ഭക്ഷണത്തിൽ മൂത്രം കലർത്തി….

കരൾ സംബന്ധമായ പ്രശ്‌നങ്ങൾ സ്ഥിരമായി അലട്ടാൻ തുടങ്ങിയ കുടുംബം അടുക്കളയില്‍ കാമറ സ്ഥാപിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. വീട്ടുജോലിക്കാരി സ്ഥിരമായി ഭക്ഷണത്തില്‍ സ്വന്തം മൂത്രം കലര്‍ത്തുന്നു.ഗാസിയാബാദിലെ ക്രോസിംഗ് റിപ്പബ്ലിക് ഏരിയയിലെ ഒരു വ്യവസായിയുടെ വീട്ടിലാണ് സംഭവം നടന്നത്. കരൾ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളാൽ വലയുകയായിരുന്നു കുടുംബം.വൈദ്യസഹായം തേടിയിട്ടും ഭേദമാകാത്തതിനെത്തുടർന്നാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. തുടർന്ന് ഭക്ഷണത്തിൽ എന്തെങ്കിലും തകരാറുണ്ടോ എന്നറിയാനായി വീട്ടുടമ അടുക്കളയിൽ രഹസ്യമായി മൊബൈൽ ക്യാമറ ഓൺ ചെയ്തുവെച്ചത്.

കഴിഞ്ഞ എട്ട് വർഷമായി വ്യവസായിയുടെ വീട്ടിൽ ജോലിക്കാരിയായി നിൽക്കുന്ന ശാന്തി നഗർ സ്വദേശിനി റീനയാണ് ഒടുവിൽ പിടിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പോലീസ് റീനയെ പിടികൂടി.ചോദ്യം ചെയ്യലിൽ റീന ആദ്യം ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ വീഡിയോ ദൃശ്യങ്ങൾ കാണിച്ചതോടെ കുടുങ്ങുകയായിരുന്നു. വീട്ടുടമയുടെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button