പാലക്കാട് രാഹുൽ -സരിൻ പോരാട്ടം..എൽഡിഎഫ് സ്ഥാനാർഥിയായി ഡോ. പി സരിൻ…
പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയായി ഡോ. പി സരിൻ മത്സരിക്കും. സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിവരം. മത്സരിക്കാൻ തയ്യറാണെന്ന് സിപിഎം നേതാക്കളെ സരിൻ അറിയിച്ചു.കോൺഗ്രസിനോട് ഇടഞ്ഞ സരിന് പിന്തുണ നൽകാൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ടുവന്നിരുന്നു.പിന്നാലെയാണ് മത്സരിക്കാൻ തയ്യറാണെന്ന് സരിൻ അറിയിച്ചത്. പാലക്കാട് സരിനെ സ്ഥാനാർഥിയാക്കുന്നത് ഗുണം ചെയ്യുമെന്ന് പാർട്ടിയിൽ വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കുന്നത്.




