വിമാനത്തിൽ ബോംബ് ഭീഷണി….സന്ദേശം നൽകിയത് 17കാരൻ..എന്തിനെന്നോ…

വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത 17 കാരൻ കുറ്റം സമ്മതിച്ചു. സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കിയാണ് ഭീഷണി സന്ദശം അയച്ചതെന്നും ഇങ്ങനെ ചെയ്തത് സുഹൃത്തിനോടുളള പക വീട്ടാനാണെന്നും കൗമാരക്കാരൻ പൊലീസിനോട് വെളിപ്പെടുത്തി. ഭീഷണി ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രണ്ട് വിമാനങ്ങൾ വൈകുകയും ഒരു വിമാനത്തിന്റെ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു. വിമാനങ്ങൾക്കുള്ള വ്യാജബോംബ് ഭീഷണി ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. വ്യോമയാനമന്ത്രാലയത്തിൽ നിന് ്ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി.

Related Articles

Back to top button