കൊല്ലം-എറണാകുളം മെമു ട്രെയിൻ ഇനി മുതൽ ശനിയാഴ്ചയും…
ഉറപ്പ് ലഭിച്ചത്. സർവീസ് ആറ് ദിവസമായി ഉയർത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. പുനലൂർ – എറണാകുളം മെമു റാക്ക് റെയിൽവേ ബോർഡ് അനുവദിക്കുന്നതുവരെ നിലവിലെ സർവീസ് തുടരും. ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ മെമു ട്രെയിനിന് അധിക സ്റ്റോപ്പും അനുവദിക്കും.
തിങ്കൾ മുതൽ വെള്ളി വരെയുള്ള അഞ്ചുദിവസം മെമു സർവീസ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എട്ട് കോച്ചുകളുള്ള മെമുവാണ് സർവീസ് നടത്തുന്നത്. പാലരുവി-വേണാട് എന്നീ ട്രെയിനുകളിലെ ദുരിത യാത്ര സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മെമു ട്രെയിൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
റെയിൽവേ സ്റ്റേഷനിൽ ലഡ്ഡു ഉൾപ്പെടെ വിതരണം ചെയ്തായിരുന്നു യാത്രക്കാർ മെമു ട്രെയിനിനെ വരവേറ്റത്. രാവിലെ 5.55 പുറപ്പെടുന്ന ട്രെയിനിൽ 800ഓളം യാത്രക്കാർക്ക് സഞ്ചരിക്കാം.




