ജീവൻ മതിയെന്ന് തീരുമാനിച്ച് ഇറങ്ങി ഓടുകയായിരുന്നു..സമാധാനമില്ല..സഹികെട്ടപ്പോഴാണ് പരാതി നൽകിയത്….

സഹികെട്ടപ്പോഴാണ് നടന്‍ ബാലക്കെതിരെ പരാതി നല്‍കിയതെന്ന് മുന്‍ ഭാര്യ. ഇത്രയും അനുഭവിച്ചു. ബാലയില്‍ നിന്നും ജീവനും കൊണ്ട് ഓടിയാണ് ഡിവോഴ്‌സിലേക്കെത്തുന്നത്. അതിന് ശേഷം സമാധാനമായി ജീവിക്കാമെന്ന് കരുതി. എന്നാല്‍ , 14 വര്‍ഷത്തിന് ശേഷവും സമാധാനമില്ല.’പല ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിച്ചു. പിന്നീട് മകള്‍ക്കുമെതിരെ രംഗത്തെത്തി. മകള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും കഴിയാതെയായി ഇതോടെയാണ് പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി.

ഓണ്‍ലൈനിലും ഓഫ് ലൈനിലും ഭീഷണി കൂടിയതോടെയാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. 14 വര്‍ഷമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല. ഡിവോഴ്‌സ് സ്റ്റേജില്‍ മകള്‍ക്കും വലിയ ട്രോമ ഉണ്ടായിട്ടുണ്ട്.ബാലയുടെ അതിക്രമങ്ങളെക്കുറിച്ച് പൊലീസില്‍ പറയാനാണ് മകളും പറഞ്ഞത്’ എന്നും മുൻ ഭാര്യ പ്രതികരിച്ചു.മുന്‍ ഭാര്യയുടെ പരാതിയില്‍ ഇന്ന് പുലർച്ചെയാണ് ബാലയെ കസ്റ്റഡിയില്‍ എടുത്തിയത്. ബാലയുടെ മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button