ദീപാവലി..അയോധ്യയിൽ ചൈനീസ് വിളക്കുകൾക്കും അലങ്കാരങ്ങൾക്കും വിലക്ക്…
അയോദ്ധ്യയിൽ ദീപാവലിയ്‌ക്ക് ചൈനീസ് വിളക്കുകൾ തെളിയിക്കരുതെന്ന് ശ്രീരാമജന്മഭൂമി തീരത്ത് ക്ഷേത്ര ട്രസ്റ്റ് . ചൈനീസ് വിളക്കുകൾ ഉൾപ്പെടെയുള്ള ചൈനീസ് വസ്തുക്കളൊന്നും രാമജന്മഭൂമി കാമ്പസിൽ അനുവദിക്കില്ലെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. രാമജന്മഭൂമിയിൽ ദീപാവലി ആഘോഷങ്ങൾക്കുള്ള എല്ലാ ക്രമീകരണങ്ങളും ട്രസ്റ്റ് ഒരുക്കും. രാം ലല്ലയ്‌ക്കായി പ്രത്യേകം വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യും .
പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപാവലിയ്‌ക്ക് വൻ ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വസ്ത്രങ്ങൾ തയ്യാറാക്കാൻ ട്രസ്റ്റ് പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയെ നിയമിച്ചിട്ടുണ്ട്. പ്രധാന ക്ഷേത്രവും ജന്മഭൂമി പാതയും ദീപങ്ങൾ അലങ്കരിക്കും. രാമജന്മഭൂമി കാമ്പസ് രണ്ട് ലക്ഷത്തോളം ദീപങ്ങൾ കൊണ്ട് പ്രകാശപൂരിതമാകുമെന്നും ചമ്പത് റായ് പറഞ്ഞു.




