സ്റ്റേഷനില്‍ ഉറങ്ങുകയായിരുന്നവര്‍ക്ക് നേരെ ആക്രമണം..രണ്ട് പേര്‍ കൊല്ലപ്പെട്ടു…

റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങുകയായിരുന്നവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇവരെ ആക്രമിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ആക്രമണം നടന്നത്.ആറാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഉറങ്ങുകയായിരുന്ന ഏഴുപേരടങ്ങുന്ന സംഘത്തെയാണ് റെയില്‍വേ ട്രാക്കുകളില്‍ ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് സ്ലീപ്പര്‍ സ്ലാബുകളിലൊന്ന് ഉപയോഗിച്ച് മര്‍ദ്ദിച്ചത്. നിലവിളി കേട്ട് റെയില്‍വേ പൊലീസിന്റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി അക്രമിയെ പിടികൂടി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശി ഗണേഷ് കുമാര്‍ (40) ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്.

അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തിനു ശേഷം നാഗ്പൂര്‍ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കി.

Related Articles

Back to top button