കാടുകയറിയ നാട്ടാനയെ എത്ര തിരഞ്ഞിട്ടും കണ്ടെത്താനായില്ല..തെരച്ചിൽ തൽക്കാലം അവസാനിപ്പിച്ചു…

കൊച്ചി കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റിൽ നിന്നും പരിക്കേറ്റതിനെ തുടർന്ന് കാടുകയറിയ നാട്ടാനയ്ക്ക് വേണ്ടിയുളള ഇന്നത്തെ തെരച്ചിൽ താൽക്കാലികമായി നിർത്തി.എന്നാൽ രാത്രി നിരീക്ഷണം തുടരും. രാവിലെ 6.30 ന് തിരച്ചിൽ ദൗത്യം വീണ്ടും പുനരാരംഭിക്കുമെന്നാണ് അറിയിപ്പ് . 60 പേരടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തുക.

തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഏറ്റുമുട്ടിയത്.ഏറ്റുമുട്ടലിൽ പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു. റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും റിസർവ് ഫോറസ്റ്റിലേക്ക് പോയെങ്കിലും ആനയെ കണ്ടെത്താനായില്ല. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല.

Related Articles

Back to top button