സുഹൃത്തിനൊപ്പം സഞ്ചരിച്ച 21കാരിയെ കൂട്ടബലാത്സംഗം ചെയ്തു..പ്രതികൾക്കായി തിരച്ചിൽ…

21കാരിയെ കൂട്ടബലാത്സംഗം ചെയ്തു.സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ യുവതിയെ മൂന്ന് പേർ ചേർന്നാണ് ബലാത്സംഗം ചെയ്തത്.ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്.മഹാരാഷ്ട്രയിലെ പൂനെയിൽ ആൺസുഹൃത്തിനൊപ്പം ബോപ്‌ദേവ് ഗട്ട് ഭാഗത്തേക്ക് പോയ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായതെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ അഞ്ചോടെയാണ് വിവരം പൊലീസ് അറിയുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ സുഹൃത്തിനെ പ്രതികൾ മർദിച്ചതായും ഇരുവരും ആശുപത്രിയിലാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി 10 പൊലീസ് ടീമുകളെ നിയോഗിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Back to top button