ഡോക്ടറെ വെടിവച്ച് കൊന്ന സംഭവം..16 കാരൻ പിടിയിൽ..പിന്നിൽ….
സൗത്ത് ഡൽഹിയിൽ കാളിന്ദി കുഞ്ചിലെ നഴ്സിങ് ഹോമിൽ യുനാനി ഡോക്ടർ വെടിയേറ്റു മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തർ (55) ആണു മരിച്ചത്.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് റിപ്പോർട്ട്. കൂട്ടുപ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ജാഫ്രബാദിൽനിന്നാണ് ഇയാൾ തോക്ക് സംഘടിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.കൊലപാതകത്തിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്നു പൊലീസ് പറഞ്ഞു. കാലിലെ മുറിവു വച്ചുകെട്ടാനെത്തിയപ്പോഴാണ് വെടിവച്ചത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.




