ബൈക്കിന് സൈഡ് കൊടുത്തില്ല…മാവേലിക്കര സ്വദേശിയായ റിട്ട. പ്രൊഫസർക്ക് അതിക്രൂരമർദ്ദനം…

തിരുവല്ലയില് ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് റിട്ടയേഡ് പ്രൊഫസറുടെ കാർ തടഞ്ഞുനിർത്തി മൂക്കിൻറെ അസ്ഥി ഇടിച്ച് തകർത്ത സംഭവത്തിൽ പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. വളഞ്ഞവട്ടം പെരുമ്പുയിൽ എബി മാത്യു ( 41 ) ആണ് അറസ്റ്റിൽ ആയത്. മാവേലിക്കര കല്ലുപ്പുറത്ത് കൊട്ടാരത്തിൽ ആൻറണി ജോർജ് (62) നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പുളിക്കീഴ് ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം. മാവേലിക്കരയിൽ നിന്നും തിരുവല്ലയിലേക്ക് കാർ ഓടിച്ചു വരികയായിരുന്നു ആൻറണി ജോർജ്. പിന്നാലെ ബൈക്കിൽ എത്തിയ പ്രതി തനിക്ക് കടന്നുപോകാൻ വശം നൽകിയില്ല എന്നതിൽ ക്ഷുഭിതനായി കാർ തടയുകയും അസഭ്യം വിളിച്ച് ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും ആയിരുന്നു.

Related Articles

Back to top button