സിദ്ദിഖ് കേരളം വിട്ടു..കർണാടകത്തിലെ…..

മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി 24 മണിക്കൂർ പിന്നിടുമ്പോഴും
നടൻ സിദ്ദിഖിനെ കണ്ടെത്താൻ കഴിയാതെ കേരള പൊലീസ്.അതേസമയം ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് കേരളം വിട്ടെന്നാണ് സൂചന.കർണാടകത്തിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം . അതേസമയം ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലെത്തി സിദ്ദിഖ് കീഴടങ്ങണമെന്ന് പൊലീസ് കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു.

വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണം ശക്തമാണ്.കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ പൊലീസ് രാത്രി പരിശോധന നടത്തിയിരുന്നു. ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ചും സിദ്ദിഖിനായുള്ള തെരച്ചിൽ നടന്നു.

Related Articles

Back to top button