നാളെ നടത്താനിരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു..കാരണം മോഹൻലാലിൻറെ…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. മോഹൻലാലിന്റെ അസൗകര്യം പരിഗണിച്ചാണ് യോഗം മാറ്റിയത്. എക്സിക്യൂട്ടീവ് യോഗം എന്ന് ചേരണമെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള നടൻ ബാബുരാജ് പറഞ്ഞു.
ലൈംഗികപീഡനാരോപണം ഉയർന്നതോടെയാണ് അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരാൻ തീരുമാനിച്ചത്. സിദ്ദിഖിനെതിരെ അടക്കം ലൈംഗികാരോപണം ഉയർന്നതോടെ താരസംഘടന വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടത്.