വ്യാഴാഴ്ച 2, ബുധനാഴ്ച 6, ചൊവ്വാഴ്ച 12; വീട്ടിലേക്ക് ഒന്നൊന്നായി വന്നത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങൾ, വിരിഞ്ഞ 22 മുട്ടകളും കണ്ടെത്തി

തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് 4 ദിവസത്തിനിടെ പിടികൂടിയത് 20 മലമ്പാമ്പിൻകുഞ്ഞുങ്ങളെ. വീട്ടു മുറ്റത്തെ ഇന്റർലോക്കും മതിലും പൊളിച്ചുള്ള പരിശോധനയിൽ 22 വിരിഞ്ഞ പാമ്പിൻ മുട്ടകളും കണ്ടെത്തി. വീടിന്റെ പരിസരത്ത് കൂടുതൽ പാമ്പുകൾ ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്ന് വനംവകുപ്പ് നൽകിയ ഉറപ്പിന്റെ ആശ്വാസത്തിലാണ് വീട്ടുകാർ. വ്യാഴാഴ്ച രാത്രി 2 പാമ്പിൻ കുഞ്ഞുങ്ങൾ ബുധനാഴ്ച 6, ചൊവ്വാഴ്ച 12 ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി പൂങ്കുന്നത്തെ കാർത്തിക്കിന്റെ വീട്ടിലേക്ക് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളാണ് എത്തിയത്. വീട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉറക്കമൊഴിച്ച് കാവലിരുന്നാണ് പാമ്പിന് കുഞ്ഞുങ്ങളെ പിടികൂടിയത്.

ഒടുവിൽ വീടിന്റെ മുറ്റത്തെ തറയും മതിലും പൊളിച്ച് പരിശോധന. പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്താനായില്ലെങ്കിലും 22 വിരിഞ്ഞ മുട്ടകൾ പരിശോധനയിൽ കിട്ടി. രണ്ട് പാമ്പിൻ കുഞ്ഞുങ്ങൾ നേരത്തെ തോട്ടിലേക്ക് പോയെന്ന്, വീട്ടുകാർ പറയുന്നു. അങ്ങനെയെങ്കിൽ വിരിഞ്ഞ 22 കുഞ്ഞുങ്ങളെ വീടിന്റെ പരിസരത്തുനിന്ന് നീക്കാനായെന്ന് വനം വകുപ്പ്. നാലുദിവസം നീണ്ട ആശങ്കകൾ ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വീട്ടുകാർ. നാട്ടുകാരുടെ പരാതിയിൽ തോടും പരിസരങ്ങളും വൃത്തിയാക്കുമെന്ന് കോർപ്പറേഷൻ ഉറപ്പു നൽകിയിട്ടുണ്ട്.

Related Articles

Back to top button