140 ന്യൂസ് അക്ഷരമുദ്ര പുരസ്‌കാര സമർപ്പണം ഇന്ന്

മാവേലിക്കര: ന്യൂസ് ചാനലും എ ഐ ടി എം എസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിക്കുന്ന അക്ഷരമുദ്ര പുരസ്കാര സമർപ്പണ സമ്മേളനം ഇന്ന് നടക്കും. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ, മാവേലിക്കര, കായംകുളം, ഹരിപ്പാട് താലൂക്കിലെ കുട്ടികളെയാണ് കായംകുളം പുള്ളിക്കണക്ക് ഗായത്രി സെൻട്രൽ സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ആദരിക്കുന്നത്. രാവിലെ 10.30 ന് രജിസ്ട്രേഷൻ, 11ന് കരിയർ ഗൈഡൻസ് ക്ലാസ്, 2ന് പുരസ്കാര സമർപ്പണ സമ്മേളനം എന്നിവ നടക്കും.എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് എം ലിജു ഉദ്ഘാടനം ചെയ്യും. അനൂപ് ചന്ദ്രൻ അധ്യക്ഷത വഹിക്കും. മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, മാവേലിക്കര നഗരസഭ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, ബിജെപി തെക്കൻ മേഖല പ്രസിഡന്റ് സന്ദീപ് വചസ്പതി, മാവേലിക്കര ജോയിന്റ് ആർടിഒ എംജി മനോജ്, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രവീൺ എ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ആയിരത്തോളം കുട്ടികളെയാണ് ആദരിക്കുന്നത്.



