പൊലീസ് വാഹനം പിടിച്ചുവെച്ചു…ഉപജീവനമാര്‍ഗം വഴിമുട്ടി…മധ്യവയസ്‌കന്‍…

കാസര്‍കോട് ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍. അബ്ദുല്‍ സത്താര്‍ (55) ആണ് മരിച്ചത്. റെയില്‍വേ സ്റ്റേഷന്‍ സമീപത്താണ് സംഭവം. പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. ഓട്ടോ ഡ്രൈവര്‍മാര്‍ കാസര്‍കോട് പോലീസ് സ്റ്റേഷന്‍ മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ആത്മഹത്യക്ക് മുമ്പ് പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സത്താര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പൊലീസ് തന്റെ വാക്കുകളെ പാടെ അവഗണിച്ചതില്‍ വേദനയുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. ഓട്ടോറിക്ഷയായിരുന്നു ഉപജീവനമാര്‍ഗമെന്നും ഓട്ടോ ഇല്ലാത്തതിനാല്‍ ചെലവിന് ബുദ്ധിമുട്ടുണ്ടെന്നും സത്താര്‍ വീഡിയോയില്‍ പറഞ്ഞു.

Related Articles

Back to top button