സമരം ചെയ്യുന്നതിനിടെ ഐസിയു പീഡനക്കേസ് അതിജീവിത കുഴഞ്ഞ് വീണു….
തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം .സമരത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഇവരെ ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്തു.
പീഡനക്കേസിൽ ഡോ. കെ.വി.പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് 10 ദിവസമായി കടുത്ത ചൂടിലും അതിജീവിത സമരം ചെയ്യുന്നത് .