ഇടവ ജനതാ മുക്ക് റെയിൽവേ ക്രോസിൽ അപകടം ഒഴിവായത് തലനാരിഴക്ക്….

വർക്കല : രാവിലെ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ജനശതാബ്ദി എക്സ്പ്രസ് ജനതാമുക്കിലെ റെയിൽവേ ക്രോസിന് അടുത്ത് എത്തുമ്പോൾ ഗേറ്റ് തുറന്നു കിടന്നു. ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ക്രോസിന് 100 മീറ്റർ അകലെ ട്രെയിൻ നിർത്തി. ഗേറ്റ് തുറന്നു കിടക്കുന്നതിനാൽ അതുവഴിയുള്ള കാൽനട, വാഹന യാത്രക്കാർ കടന്നുപോയി. ക്രോസ് കടന്ന് കാപ്പിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് നിർത്തിയിട്ടു. റെയിൽവേയുടെ സിഗ്നൽ ഗേറ്റ് കീപ്പർക്ക് ലഭിക്കാൻ താമസിച്ചതാണോ അതോ ഗേറ്റ് കീപ്പർ അടയ്ക്കാൻ മറന്നതാണോ എന്നത് വ്യക്തമല്ല.

Related Articles

Back to top button