സ്പാനിഷ് വ്ലോഗറെ കൂട്ടബലാത്സംഗം ചെയ്തു… 4 പേർ അറസ്റ്റിൽ….

ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ളോഗറെ കൂട്ടബലാൽസം​ഗം ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. ജാർഖണ്ഡിലെ ദുംകയിലാണ് വെള്ളിയാഴ്ച്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി പ്രതികരിച്ചത്.

യുവതിയുടെ പങ്കാളിയെയും സംഘം ചേർന്ന് ആക്രമിച്ച് പരുക്കേൽപിച്ചിരുന്നു. സാധനങ്ങൾ മോഷ്ടിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യൂട്യൂബിൽ 2 ലക്ഷം ഫോളോവേഴ്സുള്ള വ്ലോ​ഗരാണ് ഇന്ത്യയിൽ വെച്ച് പീഡിപ്പിക്കപ്പെട്ടത്. ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായി ആണ് യുവതി ഇന്ത്യയിൽ എത്തിയത്. 5 വർഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28കാരി ഇന്ത്യയിലെത്തിയത്.

Related Articles

Back to top button