രാഹുലിന്റെ റോഡ് ഷോക്കിടെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടു..വീഡിയോ..പരാതി….

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടെ പി.കെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന തരത്തിലുളള വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നൽകി യൂത്ത് ലീഗ് . സിപിഎം അനുകൂല പ്രൊഫൈലുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത് .റോഡ് ഷോയിലെ ലീഗ് പതാക സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഏപ്രില്‍ മൂന്നിന് രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ റോഡ് ഷോയ്ക്കിടെ വാഹനത്തിലുണ്ടായിരുന്നു പികെ കുഞ്ഞാലിക്കുട്ടിക്ക് ദേഹാസ്വസ്ഥ്യം കാരണം പാതി വഴിയില്‍ ഇറങ്ങേണ്ടി വന്നിരുന്നു.രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തിന് താഴെയിറക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത് .എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടുവെന്ന തരത്തില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു .

Related Articles

Back to top button