രാവിലെ ഉറക്കം ഉണർന്നപ്പോൾ പുതപ്പിനുള്ളിൽ ഒരാൾ.. പേടിച്ചുവിറച്ച് വീട്ടുടമ…
പതിവ് പോലെ രാവിലെ ആറുമണിയോടെയാണ് അയാൾ ഉറക്കം ഉണർന്നത്. എഴുന്നേറ്റിരുന്ന് പുതപ്പ് ദേഹത്തു നിന്ന് മാറ്റിയപ്പോൾ പുതപ്പിനിടയിൽ മറ്റ് എന്തോ കൂടി തടയുന്നതായി അയാൾക്ക് തോന്നി. പുതപ്പ് വിടർത്തി നോക്കിയ ആ മനുഷ്യൻ അലറി കരഞ്ഞുകൊണ്ട് പുതപ്പ് വലിച്ചെറിഞ്ഞു. നീളവും വണ്ണവും ഒരുപോലെയുള്ള ഒരു കരിമൂർഖൻ. ഭയന്ന് പുറത്തേക്കിറങ്ങി ഓടിയ ഇയാൾ നാട്ടുകാരോട് വിവരം പറഞ്ഞു. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ പാമ്പ് പിടുത്തക്കാരനെ വിവരം അറിയിച്ചു. പാമ്പുപിടുത്തക്കാരൻ മുറിയിൽ പരിശോധന നടത്തുമ്പോഴും പുതപ്പിനടിയിൽ സുഖനിദ്രയിൽ ആയിരുന്നു കരിമൂർഖൻ.
പുതപ്പിനടിയിൽ നിന്നും പാമ്പുപിടുത്തക്കാരൻ കരിമൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. തൻറെ സുഖനിദ്ര തടസ്സപ്പെടുത്തിയതിൽ ആയിരിക്കണം നല്ല കലിപ്പിലാണ് വീഡിയോയിൽ പാമ്പിനെ കാണാൻ കഴിയുന്നത്. പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിരവധി തവണ പാമ്പ് പത്തിവിടർത്തി ആക്രമിക്കാൻ ശ്രമിക്കുന്നതും ഒടുവിൽ പിടികൂടി വീടിന് പുറത്തേക്ക് കൊണ്ടു വരുമ്പോൾ വീണ്ടും വീടിനകത്തേക്ക് ഇഴഞ്ഞു കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും കുറച്ചധികം സമയത്തെ പരിശ്രമത്തിന് ഒടുവിലാണ് കരിമൂർഖൻ പാമ്പുപിടുത്തക്കാരനെ അനുസരിച്ച് തുടങ്ങിയത് മധ്യപ്രദേശിലെ സിറോഞ്ജ ഗ്രാമത്തിലെ ഒരു വീട്ടുടമസ്ഥനാണു ഇങ്ങനൊരു അനുഭവം ഉണ്ടായത്. കരിമൂർഖൻ പാമ്പുകൾ വംശനാശഭീഷണി നേരിടുന്നവയല്ല, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ സാധാരണമാണ്. ഈ മൂർഖൻ പാമ്പുകൾ മാരകമായ വിഷമുള്ളവയാണ്.