മുക്കത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം.. ഒന്നാം പ്രതിയായ ഹോട്ടൽ ഉടമ പിടിയിൽ…

കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. ഒന്നാം പ്രതി ഹോട്ടൽ ഉടമ ദേവദാസനെയാണ് മുക്കം പോലീസ് കുന്നംകുളത്തുവെച്ച് പിടികൂടിയത്.ഹൈക്കോടതിയെ സമീപിക്കാൻ പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.കോഴിക്കോട് സ്വന്തം വാഹനം ഉപേക്ഷിച്ച ശേഷമാണ് കൊച്ചിയിലേക്ക് പ്രതി യാത്ര ചെയ്തത്. പ്രതിയെ മുക്കത്ത് എത്തിച്ചു. പ്രതിയെ മുക്കം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുന്നുണ്ട്. ഒന്നാം പ്രതിയെ പിടി കൂടിയതിൽ സന്തോഷമെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു. പൊലീസിൽ പൂർണമായ വിശ്വാസമുണ്ടെന്നും മറ്റ് രണ്ട് പ്രതികളെയും ഉടൻ പിടികൂടണമെന്നും കുടുംബം പറഞ്ഞു. തക്കതായ ശിക്ഷ വാങ്ങി നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Related Articles

Back to top button