മദ്യപാനതർക്കത്തിൽ അടിപിടി…യുവാവ് മരിച്ചു….
ചിറ്റിലഞ്ചേരിയിൽ മദ്യപാനത്തെ തുർന്നുണ്ടായ തർക്കത്തിൽ യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി സ്വദേശി രതീഷാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ അയൽവാസിയായ നൗഫലിനെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. കടമ്പിടിയിലുളള ബിവറേജസ് ഔട്ട് ലറ്റിന് പിൻവശം മദ്യപിച്ച ശേഷം ഇയാൾ നൗഫലുമായി തർക്കത്തിലും കയ്യാങ്കളിയിലും ഏർപ്പെട്ടിരുന്നെന്ന് പൊലീസ് പറയുന്നു. അടിയേറ്റാണ് മരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. രതീഷിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.