ഭാര്യയുടെ ഒന്നേകാൽ കോടി… കാമുകിയുടെ അക്കൗണ്ടിലേക്ക്…. കായംകുളം സ്വദേശിനി കാമുകിയെ പൊക്കിയത് നേപ്പാളിൽ നിന്ന്…..

കായംകുളം: ഭാര്യയുടെയും ഭർത്താവിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിന്നും ഭാര്യ അറിയാതെ ഒന്നേകാൽ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് ചതിച്ച ഭർത്താവും കാമുകിയും അറസ്റ്റിൽ. അമേരിക്കയിൽ കുടുംബസമേതം നഴ്സായി ജോലി നോക്കിവരുന്ന തൃശൂർ സ്വദേശിനിയെ കബളിപ്പിച്ച് കോടികൾ കൈക്കലാക്കിയ കേസിലാണ് ഭർത്താവായ കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ ജോസ് മകൻ സിജു കെ.ജോസിനെയും (52) കാമുകി ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടം ഭാസുര ഭവനം വീട്ടിൽ അനിലാ കുമാരിയുടെ മകളായ പ്രിയങ്ക (30)യേയും കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

സിജു.കെ.ജോസിന്റെയും അമേരിക്കയിൽ നഴ്സായ ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും, ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്നും ഒരു കോടി ഇരുപത് ലക്ഷത്തി നാല്പത്തിയയ്യായിരം രൂപ വില വരുന്ന 137938 ഡോളർ സിജു കെ. ജോസിന്റെ കാമുകിയും കായംകുളം സ്വദേശിയുമായ പ്രിയങ്കയുടെ കായംകുളം എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതിന് ശേഷം ഇരുവരും സ്വന്തം ആവശ്യങ്ങൾക്കായി ദുർവിനിയോഗം ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ ഇരുവർക്കുമെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.

തുടർന്ന് പ്രതികൾ നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ ശേഷം ഡൽഹി എയർ പോർട്ടിലെത്തുകയും ലുക്ക് ഔട്ട് സർക്കുലറിന്റെയടിസ്ഥാനത്തിൽ ഡൽഹി എയർ പോർട്ടിലെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെക്കുകയും കായംകുളം പോലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെ.ജയ്ദേവിന്റെ നേതൃത്വത്തിൽ കായംകുളം ഡി.വൈ.എസ്‌.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ നിയാസ്, പോലീസുകാരായ ബിനു മോൻ, അരുൺ, അതുല്യ മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button