പ്രതി ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച സംഭവം…അന്വേഷണം തുടങ്ങി….

പാലക്കാട്: എക്സൈസ് ഓഫീസിനുള്ളിൽ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. സ്റ്റേഷനകത്തെ സിസിടിവി ക്യാമറയിൽ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ടാണ് വീട്ടിൽ നിന്ന് ഷോജോയെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്. രാവിലെ 7 മണിക്കാണ് ഇയാൾ സ്റ്റേഷനകത്തെ ലോക്കപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. ഇടുക്കി സ്വദേശിയായിരുന്നു ഷോജോ ജോൺ. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് ഷോജോ ജോണിനെ എക്സൈസ് പിടികൂടിയത്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

Related Articles

Back to top button