കോടികൾ നേടിയത് ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം..വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്…
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്. 12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളിൽ 90 ശതമാനത്തിലധികവും വിട്ടുപോയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
300 രൂപയാണ് ടിക്കറ്റ് വില.ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിട്ടുള്ളത്.ടിക്കറ്റ് വിൽപ്പന ഏറെക്കുറെ പൂർത്തിയായി. എന്നാൽ മഴ കനത്തത് ചില ഇടങ്ങളിൽ വിൽപ്പനയെ ബാധിച്ചിട്ടുണ്ട്.അതിനിടെ വിഷു ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന മൺസൂൺ ബമ്പറിന്റെ പ്രകാശനവും നടക്കും.