കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
മാവേലിക്കര : എക്സൈസ് 16 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. കേരള സർക്കാരിന്റെ ലഹരിമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിലാണ് അറസ്റ്റ്. മാവേലിക്കര പൊന്നാരംതോട്ടം ചവറ്റുപറമ്പിൽ വീട്ടിൽ ഗിരീഷ്കുമാറന്റെ മകൻ നിധിൻ (20), പൊന്നാരംതോട്ടം ചവറ്റുപറമ്പിൽ വീട്ടിൽ ശങ്കരൻകുട്ടിയുടെ മകൻ ആദർശ് (19) എന്നിവരെയാണ് എക്സൈസ് കഞ്ചാവുമായി പിടികൂടിയത്. അസ്സി.എക്സൈസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ.എം.പി, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.കെ.അഷ്വിൻ, പി.യു.ഷിബു, സനൽ സിബിരാജ്, വിഷ്ണുദാസ്, ജി.ആർ.ശ്രീരണദിവെ, വനിത സിവിൽ എക്സൈസ് ഓഫീസർ നിമ്മികൃഷ്ണൻ, എക്സൈസ് ഡ്രൈവർ ജ്യോതിഷ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.