എ ടി എം കാർഡ് ഇല്ലാതെ പണം പിൻവലിക്കാം

എ ടി എം സെന്ററിൽ നിന്ന് ഇനി കാർഡ് ഇല്ലാതെ പണം പിൻവലിക്കാം. യുപിഐയുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പുതിയ മാറ്റം വന്നതോടെ എടിഎം കൗണ്ടറിൽ പോകുമ്പോൾ കൈയിൽ എടിഎം കാർഡ് കരുതേണ്ടെന്ന് ചുരുക്കം. മൊബൈലിലെ യുപിഐ ഉപയോ​ഗിച്ച് പണം പിൻവലിക്കാം.

ആദ്യം എടിഎം മെഷീനിൽ കാഷ്ലസ് വിത്ഡ്രോവലിന് റിക്വസ്റ്റ് നൽകണം. മെഷീൻ ജെനറേറ്റ് ചെയ്യുന്ന ക്യൂ.ആർ കോഡ് യുപിഐ ആപ്പ് വഴി മൊബൈലിൽ സ്കാൻ ചെയ്യണം. ശേഷം എംപിൻ അടിച്ച് വേണം ട്രാൻസാക്ഷൻ പൂർത്തിയാക്കൻ. നിലവിൽ എല്ലാ എടിഎം സെന്ററുകളിലും ഈ സേവനം ലഭ്യമായിട്ടില്ല. ചില ബാങ്കുകൾ മാത്രമാണ് ഈ സേവനം നൽകുന്നത്.ഈ വർഷം ആദ്യം എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള ചാർജ്ജ് സംബന്ധിച്ച് പുതിയ നിയമങ്ങൾ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാറ്റവും അവതരിപ്പിക്കാനൊരുങ്ങുന്നത്.

Related Articles

Back to top button