ആക്കനാട്ടുകരയിൽ അത്ഭുത കാഴ്ചയായി ആയിരം ഇതളുള്ള താമര

മാവേലിക്കര : മാവേലിക്കര കല്ലുമല ആക്കനാട്ടുകരയിൽ അത്ഭുത കാഴ്ചയായി ആയിരം ഇതളുള്ള താമര. പുരാണ കഥകളിലും സിനിമ ഗാനങ്ങളിലും മറ്റും വായിക്കുകയും കേൾക്കുകയും ചെയ്തിരുന്ന സഹസ്രദളപത്മം അഥവാ ആയിരം ഇതളുള്ള താമര തഴക്കര പഞ്ചായത്തിലെ ആക്കനാട്ടുകര എന്ന ഗ്രാമത്തിൽ വിരിഞ്ഞു. പൂക്കളെയും കൃഷിയെയും സ്നേഹിക്കുന്ന ആക്കനാട്ടുകര സ്വദേശിനി ഗോകുലത്തിൽ മഞ്ജുഷ ഗോപകുമാറിന്റെ വീട്ടുമുറ്റത്താണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്. കേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായി മാത്രമേ ഇത് പൂവിടാറുള്ളു. രണ്ടു മൊട്ടുകളിൽ ഒരെണ്ണമാണ് ഇപ്പോൾ വിരിഞ്ഞത്. സഹസ്രദളം കൂടാതെ മറ്റ് താമര ഇനങ്ങളും ആമ്പലുകളും മഞ്ജുഷ നട്ടു പരിപാലിക്കുന്നുണ്ട്.

Related Articles

Back to top button