ചാലിയാർ പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ

ചാലിയാർ പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിൻ ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് ഷാഹിനെ കാണാതാകുന്നത്. തുടർന്ന് രാത്രി ഏഴരയോടെ ഫയർഫോഴ്സ്, പൊലീസ്, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പുഴയിൽ ഊർജ്ജിതമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അർധരാത്രി 12 മണിയോടെയാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്.

തുടർനടപടികൾക്കായി മൃതദേഹം ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

Back to top button