പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി…യുവാവ് അറസ്റ്റിൽ….

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തി ഗർഭിണിയാക്കിയ പന്തീരാങ്കാവ് പാലാഴി സ്വദേശി മതിരേറ്റ് മീത്തൽ വീട്ടിൽ എ.കെ. ലിഗേഷി(25)നെ മാവൂർ പോലീസ് അറസ്റ്റുചെയ്തു.2025 ഒക്ടോബറിൽ പെരുവയലിലുള്ള ഫ്‌ളാറ്റിൽവെച്ച് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തി. തുടർന്ന് പെൺകുട്ടി ഗർഭിണിയായി. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.

പ്രതിയെ പന്തീരാങ്കാവ് കൈമ്പാലത്തുവെച്ച് മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, ലെനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ദീപക്, റൂബി എന്നിവരടങ്ങുന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button