നിതിൻ്റെ മരണം: ഡോ. റാമിനെയും സംഗീതയെയും പിടികൂടാനാകാതെ പോലീസ്…

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിന്‍ രാജിൻ്റെ മരണത്തിൽ പ്രതികളായ അദ്ധ്യാപകരെ കണ്ടെത്താനാവാതെ പോലീസ്. നിതിന്‍ മരിച്ചിട്ട് അഞ്ച് ദിവസമായിട്ടും കുറ്റാരോപിതനായ ഡോ. റാമിനെയും ഡോ സംഗീതയെയും കണ്ടെത്താനായിട്ടില്ല. ഒളിവിൽ കഴിയുന്ന പ്രതികൾ മുൻകൂർ ജാമ്യത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചു എന്നാണ് വിവരം.

ഇരുവരെയും കണ്ടെത്തണണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അറസ്റ്റ് മാത്രമല്ല, ഡോ. റാമിനെ പുറത്താക്കണം എന്നത് കൂടിയാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതുവരെ സമരം തുടരും എന്നതാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം ആന്ധ്രപ്രദേശിലേക്കും വ്യാപിപ്പിക്കും എന്നാണ് വിവരം. അദ്ധ്യാപിക ലതയ്‌ക്കെതിരെയും അന്വേഷണം വേണമെന്നാണ് നിഥിന്റെ കുടുംബത്തിന്റെ ആവശ്യം.

Related Articles

Back to top button