ചെരിപ്പും പഴ്സും പാലത്തിൽ.. മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ നഴ്സായ വയല സ്വദേശി എമ്മി ഉദയനാണ് മരിച്ചത് . രാവിലെ 9 മണിയോടെയാണ് ആറ്റിൽ ചാടിയത്. യുവതിയുടെ ചെരിപ്പും പഴ്സും പാലത്തിൽ കണ്ടെത്തി. പാലായിൽ നിന്നും ഫയർഫോഴ്സും കോട്ടയത്ത് നിന്നും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ 12 മണിയോടെ മൃതദേഹം കണ്ടെത്തി. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യ നയിച്ചതെന്നാണ് വിവരം.

Related Articles

Back to top button