യുവതിയെ പീഡിപ്പിച്ച കേസ്… ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി CPIM…

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നേതാവിനെ പുറത്താക്കി സിപിഐഎം. ശ്രീകൃഷ്ണപുരം ലോക്കല്‍ കമ്മിറ്റി അംഗം സി സുജിത്തിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 23കാരിയുടെ പരാതിയിലാണ് സുജിത്തിനെതിരെ കേസെടുത്തത്. ഒളിവിലുളള സുജിത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ സുജിത്തിനെതിരെ കഴിഞ്ഞ ദിവസമാണ് ശ്രീകൃഷ്ണപുരം സ്വദേശിയായ 23-കാരി പരാതി നല്‍കിയത്. 2025 മുതല്‍ 2026 വരെയുളള ഒരുവര്‍ഷ കാലയളവില്‍ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും.

Related Articles

Back to top button