വീണ്ടും പവര്‍കട്ട് വരുമോ…ഹിമാചലില്‍ നിന്നുള്ള വൈദ്യുതി ലഭിക്കില്ല…

തിരുവനന്തപുരം: ഹിമാചലില്‍ നിന്നുള്ള വൈദ്യുതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ നവംബറില്‍ നേരിടാന്‍ പോകുന്നത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി. സര്‍ക്കാര്‍ അലംഭാവമാണ് വൈദ്യുതി ലഭിക്കാത്തതിന് കാരണം. കെഎസ്ഇബി പല തവണ കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. ഒരുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ പിന്മാറ്റം.

രാത്രികാലങ്ങളില്‍ 1200 മെഗാവാട്ട് വൈദ്യുതി വരെ നല്‍കാമെന്നായിരുന്നു ഹിമാചലുമായുള്ള ധാരണ. ഹിമാചല്‍ പ്രദേശില്‍ നിന്ന് ലഭിച്ച വൈദ്യുതി ഉപയോഗിച്ചാണ് ഈ മാസം പ്രതിസന്ധിയില്ലാതെ കടന്ന് പോയത്. അടുത്ത വര്‍ഷം മേയ് വരെയുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയുന്ന സാഹചര്യമാണ് സര്‍ക്കാര്‍ അനുമതി നീണ്ടതിലൂടെ നഷ്ടപ്പെട്ടത്.

Back to top button