ഭര്‍ത്താവ് തല്ലാൻ കൈ ഉയര്‍ത്തി.. കത്തികൊണ്ട് യുവാവിന്റെ സ്വകാര്യ ഭാഗം മുറിച്ചുമാറ്റി ഭാര്യ.. പിന്നാലെ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം…
ഏറെ നാളായി ഭാര്യാഭർത്താക്കന്മാർക്കിടയില്‍ നിലനിന്നിരുന്ന തർക്കം കലാശിച്ചത് വൻ സംഘർഷത്തില്‍. ഭർത്താവിന്റെ ആക്രമണത്തില്‍ കോപാകുലയായ ഭാര്യ, ആദ്യം കത്തി ഉപയോഗിച്ച് ഭർത്താവിന്റെ സ്വകാര്യ ഭാഗം മുറിച്ചുമാറ്റി, തുടർന്ന് ആസിഡ് കുടിച്ച് യുവതി ആത്മഹത്യ ചെയ്യാനും ശ്രമിച്ചതായാണ് റിപ്പോർട്ട്.
ഉത്തർപ്രദേശിലെ സാംബാല്‍ ജില്ലയിലെ അസ്മോലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കുടുംബ തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ദമ്പതികൾ തമ്മില്‍ തർക്കമുണ്ടായതായും ഇത് ക്രമേണ വഴക്കായി മാറിയതായും പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. ഭർത്താവ് തന്റെ നേരെ കൈ ഉയർത്തിയതില്‍ പ്രകോപിതയായ ഭാര്യ പെട്ടെന്ന് കോപാകുലയായി, അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഭർത്താവിനെ ആക്രമിച്ചു. ആക്രമണത്തില്‍ അവള്‍ ഭർത്താവിന്റെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചുമാറ്റി.
ഭർത്താവിനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ഭാര്യ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് കുടിച്ചു. ഇതുമൂലം യുവതിയുടെ നിലയും വളരെ ഗുരുതരമായി. കുടുംബാംഗങ്ങള്‍ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭർത്താവിനെ സാംഭാലിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഭാര്യയെ ഗുരുതരാവസ്ഥയില്‍ മൊറാദാബാദിലെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമായി തുടരുന്നു.
പ്രാഥമിക അന്വേഷണത്തില്‍, ഇരുവരും വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായെന്നും എന്നാല്‍ അതിനുശേഷം സ്ത്രീധനത്തിന്റെ പേരില്‍ യുവതി പീഡിപ്പിക്കപ്പെട്ടിരുന്നെന്നും പോലീസ് പറഞ്ഞു. ഇതുമൂലം ഭാര്യാഭർത്താക്കന്മാർക്കിടയില്‍ നിരന്തരം സംഘർഷം നിലനിന്നിരുന്നു. വളരെക്കാലമായി താൻ മാനസികമായി തകർന്നിരുന്നുവെന്നും കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിന് ശേഷം തന്റെ ക്ഷമ നശിച്ചുവെന്നും, അതിനാലാണ് ഭർത്താവിനെ അക്രമിച്ചതെന്നും സ്ത്രീ പൊലീസിന് മൊഴി നല്‍കി.
അതെസമയം , സംഭവത്തില്‍ ഇരുവരുടെയും മൊഴി രക്ഷപ്പെടുത്തിയെന്നും, വിശദമായ അന്വേഷണം നടക്കുകയാണെന്നും എസ്പി കൃഷ്ണ കുമാർ ബിഷ്‌ണോയ് പറഞ്ഞു.