110 കി മീ. വരെ വേഗതയിൽ മോൻത കരതൊട്ടു..കനത്ത ജാഗ്രത.. കേരളത്തിൽ യെല്ലോ അലർട്ട്…

ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത മോൻത അതിതീവ്ര ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരം കടന്നു. ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ആന്ധ്ര തീരത്ത് മഴ കനത്തു. കക്കിനാട തുറമുഖത്ത് അതീവ ജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു. അതീവ ജാഗ്രതയിലാണ് ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ. സമീപ സംസ്ഥാനമായ ഒഡീഷയിലും ചുഴലിക്കാറ്റിൻ്റെ ആഘാതം അനുഭവപ്പെട്ടു. അവിടെ 15 ജില്ലകളിലെ സാധാരണ ജനജീവിതം തടസ്സപ്പെട്ടു. ചുഴലിക്കാറ്റിൻ്റെ പ്രഭാവം മൂലം കോനസീമ ജില്ലയിൽ മരം വീണ് വീടിന് നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് ഒരു വയോധിക മരിച്ചു. ഈ ജില്ലയിൽ തന്നെ ശക്തമായ കാറ്റിൽ തെങ്ങുകൾ കടപുഴകി വീണ് മറ്റൊരു സംഭവത്തിൽ ഒരു ആൺകുട്ടിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു

Related Articles

Back to top button