എല്ലാ യുദ്ധങ്ങളിലും മനുഷ്യർ പരാജയപ്പെടുന്നു, മനുഷ്യത്വവും, സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതണം… എം സ്വരാജ്

തിരുവനന്തപുരം:ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്ത ആക്രമണത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് എം സ്വരാജ്. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതണമെന്ന് ആഹ്വാനം ചെയ്താണ് സ്വരാജിന്റെ പ്രതികരണം. സാമ്രാജ്യത്വ യുദ്ധവെറി ഇറാനെ ലക്ഷ്യമിടുമ്പോൾ ഒരിക്കൽക്കൂടി ലോകം അശാന്തമാകുകയാണ്. അമേരിക്കൻ -ഇസ്രയേൽ ആക്രമണത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ പുറത്തുവരുന്ന വാർത്ത പെൺകുട്ടികളുടെ സ്‌കൂൾ ആക്രമിക്കപ്പെട്ടതിന്റെയും നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന്റെയുമാണ്. എല്ലാ യുദ്ധങ്ങളും ആദ്യം കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്സഹായരായ മനുഷ്യരെയും കൊന്നൊടുക്കുന്നു. എല്ലാ യുദ്ധങ്ങളിലും മനുഷ്യർ പരാജയപ്പെടുന്നു. മനുഷ്യത്വവുമെന്നും സ്വരാജ് കുറിച്ചു.

Check Also
Close
Back to top button