സംസാരിക്കുമ്പോൾ കേൾക്കുന്നവർക്ക് താങ്ങാവുന്നത്ര, താങ്ങാവുന്ന ഭാഷയിലേ നമ്മൾ സംസാരിക്കാവൂ…തിരുത്തി എം എ ബേബി

സംസാരിക്കുമ്പോൾ കേൾക്കുന്നവർക്ക് താങ്ങാവുന്നത്ര മാത്രമേ സംസാരിക്കാവു എന്ന് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി. കേൾക്കുന്നവർക്ക് താങ്ങാവുന്ന ഭാഷയിലെ സംസാരിക്കാവു എന്നും എം എ ബേബി കൂട്ടിച്ചേർത്തു. മലപ്പുറത്ത് നടന്ന ഇഎംഎസിന്റെ ലോകം സെമിനാറിൽ സംസാരിക്കുമ്പോഴായിരുന്നു എം എ ബേബിയുടെ പ്രതികരണം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ്റെ പ്രസംഗങ്ങൾ സാധാരണക്കാർക്കും പാർട്ടി പ്രവർത്തകർക്കും മനസ്സിലാകുന്നില്ലെന്നും ആശയങ്ങൾ ജനങ്ങളിലേക്ക് ലളിതമായി എത്തിക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുന്നു എന്നുമുള്ള വിമർശനം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് എം എ ബേബിയുടെ ഉപദേശ സ്വഭാവത്തിലുള്ള പരാമർശം എന്നതാണ് ശ്രദ്ധേയം.

‘നമ്മൾ സംസാരിക്കുമ്പോൾ കേൾക്കുന്നവർക്ക് താങ്ങാവുന്നത്ര മാത്രമേ സംസാരിക്കാവു. താങ്ങാവുന്ന ഭാഷയിലേ നമ്മൾ സംസാരിക്കാവൂ. ഇതെല്ലാം നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. നമ്മൾ എങ്ങനെ മാറണം എന്നുള്ള കാര്യം വരുമ്പോൾ എല്ലാം മാറ്റത്തിന് വിധേയമാണ് എന്നുള്ള സിദ്ധാന്തം പറഞ്ഞിട്ട്, അതൊക്കെ ശരി പക്ഷെ ഞാൻ മാറുന്നില്ലെന്ന് പറയാൻ തുടങ്ങിക്കഴിഞ്ഞാൽ അത് ശരിയാകില്ല’ എന്നായിരുന്നു എം എ ബേബിയുടെ പ്രതികരണം.

Related Articles

Back to top button