കരയും തുറന്ന് വിഴിഞ്ഞം. ചരിത്രനിമിഷത്തിലേക്ക് കേരളം….

തിരുവനന്തപുരം: ചിത്രം മാറുന്ന ചുവടുവയ്പ്പിനരികെ വിഴിഞ്ഞം. ഇതുവരെ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖം മാത്രമായിരുന്നെങ്കിൽ ഇനി കരവഴിയും ചരക്കുനീക്കം. അതിന് കസ്റ്റംസിന്‍റെ നിർണായക അനുമതിയുമായി. ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ദേശീയപാത അതോറിറ്റിയും നേരത്തെ അനുമതി നൽകിയിരുന്നു. ട്രയൽ റണ്ണും നടത്തി.
അടുത്ത മാസം പതിനെട്ടിന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി.സതീശൻ, ഫ്ലാഗ് ഓഫ് ചെയ്യും.സമ്പൂർണ കയറ്റുമതി ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകും.നിലവിൽ വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്നറുകൾ കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് മാറ്റി മറ്റ് തുറമുഖങ്ങളിൽ എത്തിച്ചാണ് റോഡ് മാർഗം ചരക്കുനീക്കം നടക്കുന്നത്.ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ കൊണ്ടുപോകാം.