വീട്ടിലെ പെയിന്റിങ് ജോലിക്കിടെ പ്രണയം മൊട്ടിട്ടു; യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്..

കർണാടകയിലെ വിജയപുരയിൽ യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ യുവാവിന്റെ ഭാര്യയെയും ഇവരുടെ കാമുകനെയും ഇയാളുടെ കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയപുര ഏക്തന​ഗറിൽ താമസിക്കുന്ന രാജശേഖർ ബിരാദറി(42)ന്റെ മരണത്തിലാണ് ഭാര്യ അശ്വിനി(30) കാമുകനായ ആനന്ദ് റൗത്തപ്പ കല്ലൂർ(25) എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും പൊലീസ് പിടികൂടിയത്.

ഒക്ടോബർ നാലിന് പുലർച്ചെയാണ് പ്രഭാതസവാരിക്കിടെ രാജശേഖർ കാറിടിച്ച് മരിച്ചത്. പ്രഭാതസവാരിക്കിറങ്ങിയ ഭർത്താവിനെ പുലർച്ചെ അഞ്ചിനും അഞ്ചരയ്ക്കും ഇടയിൽ അജ്ഞാത വാഹനമിടിച്ചെന്നും ​ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നുമായിരുന്നു അശ്വിനി പൊലീസിൽ നൽകിയിരുന്ന പരാതിയിൽ പറഞ്ഞിരുന്നത്. സംഭവത്തിൽ വാഹനാപകടത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു.

അതേസമയം, കേസിൽ വിശദമായ അന്വേഷണം നടത്തിയതോടെ പൊലീസിന് ചില സംശയങ്ങൾ തോന്നി. തുടർന്ന് അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുകയും ഭാര്യയെ ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

Related Articles

Back to top button