സിപിഎം ബുക്ക് സ്റ്റാളുകൾക്ക് നേരെ ആക്രമണം

പശ്ചിമ ബംഗാളിൽ ദുർഗാപൂജയോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ബുക്ക് സ്റ്റാളുകൾ വ്യാപകമായി തകർക്കപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സമർപ്പിച്ച ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി. സിപിഎം ജാദവ്പുർ ഏരിയ കമ്മിറ്റി സമർപ്പിച്ച ഹർജി ആണ് ജസ്റ്റിസ് പാർത്ഥ പ്രഥിം റോയ് ഉൾപ്പെട്ട സിംഗിൾ വെക്കേഷൻ ബെഞ്ച് തള്ളിയത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎം കോടതിയെ സമീപിച്ചത്. എന്നാൽ സമാന വിഷയത്തിൽ മറ്റൊരു ഹർജി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ എത്തിയിട്ടുണ്ടെന്നും ഇത് ജനുവരിയിൽ പരിഗണിക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ നിലവിലെ ഹർജി പ്രത്യേകം പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.




