ഡി കെ ശിവകുമാർ മന്ത്രിസഭയിൽ അംഗമായി ഉപ്പള സ്വദേശി യു ടി ഖാദർ

കേരള മന്ത്രിസഭയിൽ കാസർകോട് ജില്ലയിൽ നിന്നും ഇത്തവണ മന്ത്രിമാരില്ലെന്ന നിരാശ നിലനിൽക്കെ, അതിർത്തി കടന്ന് കർണാടക സംസ്ഥാന മന്ത്രിസഭയിൽ കാസർകോടിന്റെ പെരുമ ഉയർത്തിപ്പിടിച്ച് മലയാളി സാന്നിധ്യം. കാസർകോട് ഉപ്പള സ്വദേശിയും പ്രമുഖ കോൺഗ്രസ് നേതാവുമായ മംഗളൂരു എംഎൽഎ യുടി ഖാദറാണ് പുതുതായി അധികാരമേൽക്കുന്ന ഡികെ ശിവകുമാർ മന്ത്രിസഭയിൽ മന്ത്രിയായി ചുമതലയേറ്റത്. മംഗളൂരു മണ്ഡലത്തിൽ നിന്നും അഞ്ചു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖാദർ, കർണാടക രാഷ്ട്രീയത്തിലെ ഏറ്റവും അറിയപ്പെടുന്ന ന്യൂനപക്ഷ പ്രതിനിധി കൂടിയാണ്. മുൻപ് കർണാടക മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായി മികച്ച പ്രവർത്തനം കാഴ്ചവെച്ച് തിളങ്ങിയിട്ടുള്ള അദ്ദേഹം, നിലവിൽ കർണാടക നിയമസഭാ സ്പീക്കറായി പ്രവർത്തിക്കുകയായിരുന്നു.




