വൃത്തിഹീനമായ അടുക്കള, മായം ചേർത്ത പാൽ.. പ്രശസ്ത ഹോട്ടലുകൾക്ക് പൂട്ടിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷ്യ-മരുന്ന് വിപണികളിൽ പരിശോധനയും കർശന നടപടികളുമായി മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പ്. കടുത്ത ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ പ്രശസ്തമായ മൂന്ന് ഹോട്ടലുകൾ കൂടി അധികൃതർ പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് നടപടി. മുംബൈ നഗരത്തിലെ പ്രമുഖ ഹോട്ടലുകളായ ഷാലിമാർ, നൂർ മുഹമ്മദി, ഉമർഖഡിയിലെ റഹ്മാനിയ എന്നീ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്.കഴിഞ്ഞ ദിവസം മുംബൈയിലെ പ്രശസ്തമായ കെ. റുസ്തം ഐസ്ക്രീം പാർലറും സമാനമായ രീതിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചിരുന്നു.




